സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷും സരിത്തും പിന്നെ കുറേ 'പ്രമുഖരും'

നയതന്ത്ര സുരക്ഷയുള്ള ഡിപ്ലോമാറ്റിക് ബാ​ഗേജിന്റെ മറവിൽ സ്വർണം കടത്തിയ സംഭവം കേരളത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇ കോൺസലിന്റെ നയതന്ത്ര പാഴ്സൽ വഴി 30 കിലോ സ്വർണം കടത്തിയത് കസ്റ്റംസ് പിടികൂടിയതോടെയാണ് കള്ളക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സ്വർണക്കടത്തിൽ ചുക്കാൻ പിടിച്ച സ്വപ്ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കരനുള്ള ബന്ധത്തിന്റെ കഥ കൂടി പുറത്ത് വന്നതോടെ അദ്ദേഹത്തെ സർക്കാർ സ്ഥാനഭ്രഷ്ടനാക്കി. സ്പ്രിംക്ലർ വിവാദത്തിൽ സർക്കാർ സംരക്ഷിച്ചു നിർത്തിയ ശിവശങ്കരൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ വിഷയം സോളാറോളം വരുന്ന രാഷ്ട്രീയ വിവാദമായി പരിണമിക്കുകയാണ്.