കഴിഞ്ഞ നാല്‍പ്പത് വര്‍ഷങ്ങളായി യു.എ.ഇയെ ക്യാമറയില്‍ പതിപ്പിച്ച അഹമ്മദ് കുട്ടിയുടെ പ്രവാസം അവസാനിച്ചിരിക്കുന്നു. പ്രവാസജീവിതം അവസാനിപ്പിച്ച് അദ്ദേഹം കേരളത്തിലേക്ക് മടങ്ങി. ന്യൂസ് ഫോട്ടോഗ്രാഫറായിരുന്നു അഹമ്മദ്കുട്ടി. യു.എ.ഇയുടെ ഓരോ വളര്‍ച്ചയും അദ്ദേഹം തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തു. കേരളത്തിലേക്ക് മടങ്ങിയെങ്കിലും ഒരു വിശ്രമജീവിതമല്ല അദ്ദേഹം ലക്ഷ്യമിടുന്നത്.