യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിനോട് മനുഷ്യാവകാശ കമ്മീഷന്‍ പ്രതികരിക്കുന്നു

വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് സര്‍വകലാശാല പരീക്ഷയും പി.എസ്.സി പരീക്ഷയും നടത്താമെന്ന സ്ഥിതിയാണ് യുണിവേഴ്‌സിറ്റി കോളേജ് സംഭവം കാണിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി മോഹനദാസ്. ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവം ആകെ അഴിഞ്ഞാട്ടമാണ്ഇവിടെ എന്ന് വ്യക്തമാക്കുന്നു. അധ്യാപകര്‍ക്ക് വലിയ വീഴ്ചയുണ്ടായെന്നും ഭരണകൂടം ഇത്തരം സംഭവങ്ങളെ പിന്തുണക്കുകയാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു