വിനോദത്തെ എങ്ങനെ വായിച്ചെടുക്കാം എന്നത് കണ്‍ഫ്യൂഷനുള്ള കാര്യമാണ്. കൈയടിക്കലും ചിരിക്കലും മാത്രമല്ല സിനിമ കാണല്‍. നിശബ്ദതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരുപാട് ചിത്രങ്ങളുണ്ട്. ഒരു മാസ് മസാല ചിത്രത്തില്‍ നിശബ്ദതയ്ക്ക് ചിലപ്പോള്‍ പ്രാധാന്യം ഉണ്ടാവണമെന്നില്ല. ചില സിനിമയെ എങ്ങനെ വായിച്ചെടുക്കണമെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. തട്ടുപൊളിപ്പന്‍ കഥ അവര്‍ അതിന്റേതായ രീതിയില്‍ കാണും. 'അപ്പുറം' കാണാന്‍ വരുന്നവര്‍ ആ രീതിയില്‍ മാനസികമായി തയാറെടുക്കും. അപ്പോള്‍ അയാള്‍ സന്തോഷവാനാകും.