ആദ്യ വനിതാ നാവിക സേനാ പൈലറ്റായി ശിവാങ്കി; കൊച്ചിയില്‍ നിന്ന് പറന്നുയരും

കുഞ്ഞുനാളില്‍ നാട്ടിലെത്തിയ മന്ത്രി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ കാഴ്ചയാണ് പൈലറ്റ് എന്ന സ്വപ്നങ്ങള്‍ ബീഹാര്‍ മൂസാഫിര്‍പൂര്‍ സ്വദേശി ശിവാങ്കിക്ക് പറക്കാനുള്ള ചിറകുകള്‍ സമ്മാനിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ നേവിയുടെ ആദ്യ വനിതാ പൈലറ്റ് എന്ന ചരിത്ര നേട്ടത്തിലെത്തി നില്‍ക്കുകയാണ് ശിവാങ്കി. കൊച്ചി നേവല്‍ ബേസില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശിവാങ്കിക്ക് ഡിസംബര്‍ രണ്ടിന് വിങ്സ് ബാഡ്ജ് നല്‍കും.