ശൈത്യകാലത്തിന്റെ മഞ്ഞും കുളിരും നിറഞ്ഞ മീശപ്പുലിമലയില്‍ സഞ്ചാരികളുടെ തിരക്ക്. സഞ്ചാരികളുടെ കടന്നുവരവ് വര്‍ദ്ധിച്ചതോടെ വാഹന സൗകര്യവും ഡെന്റും ട്രക്കിംഗും അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി കെ എഫ് ഡി സി. മഞ്ഞുമൂടുന്ന മലനിരകളും തമിഴ്നാടിന്റെ വിദൂര ദൃശ്യവും ഉദയക്കാഴ്ചുയുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്.