ആദിവാസി മേഖലയില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങളും വേദനയും പട്ടിണിയും തുറന്നു കാട്ടുന്ന കെഞ്ചിറ എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ മനോജ് കാന സംസാരിക്കുന്നു. ജീവിക്കാനുള്ള പോരാട്ടത്തിന്റെ നേര്‍ ചിത്രമാണ് സിനിമ. ആധുനിക കാലത്തും അവഗണിക്കപ്പെടുന്ന പിന്നോക്ക വിഭാഗങ്ങളുടെ വേദനകള്‍ പൂര്‍ണമായും ആവിഷ്‌കരിക്കാനായ കെഞ്ചിറ പനോരമയില്‍ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ത്യാഗം ചെയ്യാന്‍ ഒരുങ്ങുന്ന ആന്റിഗോണ് ചെറുത്തുനില്പിനായുള്ള ഒരു പ്രചോദനം തന്നെയാണ്.