കോട്ടയം: എല്‍ഡിഎഫ് വിട്ടെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പന്‍. താനും തനിക്കൊപ്പമുള്ളവരും യുഡിഎഫിനൊപ്പമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷിയായി തന്നെ നാളെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കും. കൈപ്പത്തി ചിഹ്നത്തില്‍ താന്‍ മത്സരിക്കില്ല. കേന്ദ്രനേതൃത്വം കൈവിട്ടിട്ടില്ലെന്നും തീരുമാനം അനുകൂലമാകുമെന്നാാണ് പ്രതീക്ഷയെന്നും മാണി സി കാപ്പന്‍ കൊച്ചിയില്‍ പറഞ്ഞു.