ഓക്സിജന്‍ രംഗത്ത് സ്വയം പര്യാപ്തത നേടാൻ കാസർകോടിന് പിന്തുണയുമായി സ്വകാര്യമേഖല

കാസർകോട്: ഓക്സിജന്‍ രംഗത്ത് സ്വയം പര്യാപ്തത നേടാനുള്ള കാസര്‍ക്കോടിന്റ പരിശ്രമത്തിന് സ്വകാര്യ മേഖലയുടെയും പിന്തുണ.ബില്‍ഡ് അപ്പ് കാസര്‍ക്കോട് എന്ന നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിക്കായി അനന്തപുരം വ്യവസായ പാര്‍ക്കിലെ ഭൂമി അനുവദിക്കാനാണ് ജില്ല ഭരണകൂടത്തിന്റ തീരുമാനം.