ഭക്ഷണം പോലും നൽകാതെ കെട്ടിയിട്ട നായകൾക്ക് രക്ഷകരായി പോലീസ്. കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ വിജനമായ സ്ഥലത്താണ് എസ്റ്റേറ്റ് ഗേറ്റിൽ രണ്ട് നായ്ക്കളെ കെട്ടിയിട്ടിരുന്നത്. ആരാണ് നായ്ക്കളെ കെട്ടിയിട്ടതെന്ന് വ്യക്തമല്ല. ഭക്ഷണമില്ലാതെ കഴിഞ്ഞിരുന്ന നായ്ക്കളെ നാട്ടുകാർ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.