കേരളം അതിജീവിക്കുകയാണ്. ഒരു പ്രളയകാലത്തേക്കൂടി. കേരളത്തിനെന്നും താങ്ങായുണ്ട് പ്രവാസിമലയാളികള്‍. കേരളത്തിലെ ദുരിതബാധിത മേഖലകളിലേക്കാവശ്യമായ സാധനസാമഗ്രികള്‍ ശേഖരിക്കുകയാണ് ഗള്‍ഫ് നാടുകളിലെ പ്രവാസി സംഘടനകള്‍. ദുരിതാശ്വാസ ക്യാമ്പുകളിലേക്കല്ല, ദുരിതബാധിതര്‍ക്ക് നേരിട്ട് എത്തിച്ചുകൊടുക്കുകയാണ് വസ്തുവകകള്‍. ദുരന്തങ്ങളെ അതിവേഗം മറികടക്കാനുള്ള എന്ന ഊര്‍ജം നല്‍കുന്നുണ്ട് ഇത്തരം സംഘടനകള്‍.