വെനീസ് നഗരത്തിന്റെ ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് 'ഗോണ്ടോള' അഥവാ കളിവള്ളം. നിരനിരയായി കിടക്കുന്ന ഗോണ്ടോളകള്‍ ഒരു ഗംഭീര കാഴ്ചയാണ്. പണ്ടുകാലത്ത് വെനീസുകാരുടെ പ്രധാന ഗതാഗത സംവിധാനമായിരുന്നു ഇവ. തെരുവുകളും നിരത്തുകളും പരസ്പരം പിണഞ്ഞുകിടക്കുന്നതു പോലെ തന്നെ ജലാശയങ്ങളും ഇടത്തേക്കും വലത്തേക്കും തിരിയുന്നതും കാണാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളെ ആലിംഗനം ചെയ്തുകൊണ്ടുളള അതിമനോഹരമായ യാത്ര. ശാന്തമായ, ജലത്താല്‍ ചുറ്റപ്പെട്ട നഗരത്തിന്റെ സൗന്ദര്യത്തിലേക്ക് നാമറിയാതെ ഒഴുകിയിറങ്ങും.